കാസര്‍കോട്: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് മരണം. പടന്നക്കാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കണിച്ചിറ സ്വദേശികള്‍ സഞ്ചരിച്ച കാറിലുണ്ടായിരുന്ന സൈന്‍ റൊമാന് (9) ലെഹക്ക് സൈനബ് (12) എന്നിവരാണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന കാര്‍, കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു.കാര്‍ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ സുഹറ, ഫായിസ് അബൂബക്കര്‍, ഷെറിന് ലത്തീഫ്, മിസ്അബ് എന്നിവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂര്‍ പെരളശേരിയില്‍ ബസുകള്‍ കൂട്ടിയിടിച്ചതാണ് മറ്റൊരു അപകടം.സ്വകാര്യ ബസിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ ചാഴൂര്‍ കോലോം വളവിന് സമീപം ബസ്റ്റോപ്പ് വളവില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ പുല്ലഴി സ്വദേശി കുരുതുകുളങ്ങര വള്ളൂക്കാരന്‍ സോണി(44) ആണ് മരിച്ചത്. സോണിയുടെ മകന് 14 വയസുള്ള ആന്റണിയെ പരിക്കേറ്റ നിലയില്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: