തൃശൂര്‍:ചാലക്കുടിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം രക്ഷപ്പെട്ടെന്നുമുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പൊലീസന് സംശയം. ചാലക്കുടി പള്ളിയില്‍ വേദപാഠനത്തിനെത്തിയ 15 കാരിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞത്.
കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. മൂന്ന് മണിക്കൂറിന് ശേഷം വി.ആര് പുരത്ത് വച്ച് അക്രമികളില്‍ നിന്ന് രക്ഷപെട്ടെന്നും പെണ്‍കുട്ടി മൊഴി നല്കി .
ഈ മൊഴിയാണ് പൊലീസ് പരിശോധിക്കുന്നത്. പെണ്‍കുട്ടി നല്കിയ വിവരങ്ങള്‍ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: