ലഡാക്ക്: ഛത്രപതി ശിവജിയുടെ പ്രതിമ ലഡാക്കില്‍ സ്ഥാപിച്ചു. ചൈനീസ് അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാങ്ങോങ് തടാകത്തിന്റെ കരയിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 14 കോര്‍പ്‌സ് കമാന്‍ഡിങ് ജനറല്‍ ഓഫീസര്‍ ലെഫ്. ജനറല്‍ ഹിതേഷ് ഭല്ലയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
ഉന്നതമായ ശൗര്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നീതിയുടെയും മഹത്തായ പ്രതീകമാണ് ഛത്രപതി ശിവജിയെന്ന് ഭല്ല പറഞ്ഞു. അദ്ദേഹത്തിന്റെ ധീരതയും നീതിബോധവും തലമുറകള്‍ക്ക് പ്രചോദനമേകുന്നതാണെന്നും ജനറല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: