ഇസ്ലാമബാദ് ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ മണിയടിക്കാന്‍ ഇനി ഒരാളും അവശേഷിക്കില്ലെന്ന് വെല്ലുവിളിച്ച മുന്‍ പാക് വിദേശകാര്യ മന്ത്രിയായ ഷാ മെഹ്മൂദ് ഖുറേഷിയ്ക്ക് പാക് ജയിലില്‍ ക്രൂരമായ പീഢനം. ലാഹോറിലെ ആദിയാല ജയിലിന് പുറത്താണ് അദ്ദേഹത്തെ വീണ്ടും പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നത്.
വാസ്തവത്തില്‍ ഇത് കുറച്ച് കാലം മുന്‍പ് നടന്ന സംഭവമാണെങ്കിലും ഈ വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നു. മുന്‍ പാക് പ്രധാനമന്ത്രിയായ ഇമ്രാന് ഖാനെ ഇപ്പോഴത്തെ പ്രധാനമന്ത്രി പാകിസ്ഥാന് മുസ്ലിം ലീഗ് (എന്‍) നേതാവ് ഷാബാസ് ഷെറീഫിന്റെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാ മെഹ്മൂദ് ഖുറേഷിയെയും അറസ്റ്റ് ചെയ്തിരുന്നു.
പാക് വിദേശകാര്യമന്ത്രിയായിരുന്ന ഷാ മെഹ്മൂദ് ഖുറേഷിയെ വലിച്ചിഴച്ച് പട്ടാളക്കാര്‍ കൊണ്ടുപോകുന്ന വീഡിയോ താഴെ:
This is Pakistan's former foreign minister Shah Mehmood Qureshi
He used to say that no one will be left to ring the bells in Indian temples
He used to spew venom on Kashmir
Now look at his condition these days
The police took him away by hanging him like a dog pic.twitter.com/rvfiuj1ruQ
— L.R.MEENA 🇮🇳 (@LRMEENA91383442) December 27, 2024
നിരവധി കുറ്റങ്ങളാണ് ഷാ മെഹ്മൂദ് ഖുറേഷിയുടെ പേരില്‍ ചാര്‍ത്തിയത്. ഏകദേശം ഒമ്പതോളം കേസുകള്‍ ചുമത്തിയിരുന്നു. ഒരു കാലത്തും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധമാണ് കേസ് ചുമത്തിയിരിക്കുന്നത്. ഇമ്രാന് ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് ലഹള നടത്തിയെന്നാരോപിച്ചായിരുന്നു ഷാ മെഹ്മൂദ് ഖുറേഷിയെ പാക് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ അല്പം പഴയ വീഡിയോ ആണ്. പാകിസ്ഥാനിലെ ആദിയാല ജയിലിന് പുറത്ത് തന്റെ മുഴുവന്‍ കഥയും കേട്ട പാകിസ്ഥാന് സുപ്രീംകോടതി തനിക്ക് ജാമ്യം അനുവദിച്ചുവെന്ന് കോടതിവിധിയുടെ പകര്‍പ്പ് വായിക്കുന്ന ഷാ മെഹ്മൂദ് ഖുറേഷിയെ കാണാം. വൈകാതെ ഇദ്ദേഹത്തെ പാക് ജയിലിലെ ചുമതലയുള്ള പൊലീസുകാര്‍ (അതോ പട്ടാളമോ) ക്രൂരമായി വലിച്ചിഴച്ച് കൊണ്ട് പോകുന്നത് കാണാം. അദ്ദേഹം ജീപ്പില്‍ കയറ്റി വീണ്ടും ജയിലിലേക്ക് കൊണ്ടുപോവുകയാണ്. എത്ര ക്രൂരമായ സംവിധാനങ്ങളാണ് പാകിസ്ഥാനില്‍ നിലനില്‍ക്കുന്നത് എന്ന് ഈ വീഡിയോയില്‍ കാണാം. കോടതി വിചാരണയോ ഒന്നും പൊലീസിനും പട്ടാളത്തിനും ബാധകമല്ല. അങ്ങിനെയുള്ള പാകിസ്ഥാനെയാണ് ഇന്ത്യയുമായി താരതമ്യം ചെയ്ത മണിശങ്ക്രര് അയ്യര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പുകഴ്ത്തുന്നത്. 2023 ആഗസ്ത് മുതല്‍ പാകിസ്ഥാന് ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തിനെതിരെ ഇപ്പോള്‍ 200ഓളം കേസുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: