ന്യൂദല്‍ഹി: നേരത്തെ ക്യാന്‍സര്‍ തിരിച്ചറിയാനും ചികിത്സിച്ച് ഭേദമാക്കാനും സഹായിക്കുന്ന ക്യാന്‍സര്‍ ചികിത്സാരംഗത്തേക്ക് കൂടി കാലുറപ്പിക്കാന്‍ മുകേഷ് അംബാനി. . കഴിഞ്ഞ ദിവസം കാര്‍കിനോസ് ഹെല്‍ത്ത് കെയറിനെ 375 കോടി രൂപയ്‌ക്കാണ് വിലയ്‌ക്ക് വാങ്ങിയത്. അര്‍ബുദം കണ്ടുപിടിക്കാനും ചികിത്സിക്കാനും ഉള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കമ്പനിയാണ് കാര്‍കിനോസ് ഹെല്‍ത്ത് കെയര്‍.
റിലയന്‍സ് ഇതുവഴി ക്യാന്‍സര്‍ കണ്ടെത്തല്‍, ക്യാന്‍സര്‍ ചികിത്സ എന്നീ രംഗങ്ങളിലേക്ക് കടക്കുകയാണ്. ഇതുവഴി ആരോഗ്യരംഗത്തെ റിലയന്‍സിന്റെ സേവനം വിപുലീകരിക്കുകയാണ്.
ഇന്ത്യയില്‍ ക്യാന്‍സര്‍ കെയര്‍ രംഗത്ത് വിപ്ലവം അഴിച്ചുവിട്ട കമ്പനിയാണ് കാര്‍കിനോസ്. വളരെ നേരത്തെ ക്യാന്‍സര്‍ കണ്ടെത്തുക, ചികിത്സിക്കുക എന്നതാണ് കമ്പനിയുടെ സവിശേഷത. 22 കോടിയാണ് ആശുപത്രിയുടെ വിറ്റുവരവ്. ഇന്ത്യയില്‍ ഏകദേശം 60 ആശുപത്രികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് കാര്‍കിനോസ്. മണിപ്പൂരിലെ ഇംഫാലില്‍ 150 കിടക്കകളോടുകൂടിയ ഒരു ക്യാന്‍സര്‍ ചികിത്സാകേന്ദ്രം തുറക്കാന്‍ ഒരുങ്ങുകയായിരുന്നു. ക്യാന്‍സര്‍ ചികിത്സ കിട്ടാന്‍ സാധ്യതയില്ലാത്ത മേഖലകളിലേക്ക് കൂടി സേവന വ്യാപിക്കാനുള്ള കമ്പനിയുടെ താല്‍പര്യമാണ് ഇതില്‍ നിഴലിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: