ലക്നൗ : ഉത്തർപ്രദേശിൽ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർക്ക് നേരെ അനധികൃത ബംഗ്ലാദേശി പൗരന്മാരുടെ ആക്രമണം. നഗരസഭാ ജീവനക്കാരെ ഇരുന്നൂറിലധികം പേർ ചേർന്ന് ആക്രമിച്ചതായാണ് പരാതി. ഇവരുടെ പണവും മൊബൈലും കവർന്നു. വനിതാ സൂപ്പർവൈസറെ പിടിച്ച് വലിച്ച് വസ്ത്രം വലിച്ചുകീറി.
ഇന്ദിരാ നഗറിലെ ചന്ദൻ പ്രദേശത്ത് അനധികൃതമായി താമസിക്കുന്നവരാണ് ആക്രമണം നടത്തിയത്. ബംഗ്ലാദേശിൽ നിന്നുള്ളവരാണ് ഇവിടെ അനധികൃതമായി താമസിക്കുന്നത്. . ഇവർക്കെതിരെയാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘം നടപടിയെടുക്കാൻ എത്തിയത്.
സംഘത്തിലുണ്ടായിരുന്ന വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ചെയ്തു. വിവരം ലഭിച്ചയുടൻ മേയർ സുഷമ ഖാർക്വാൾ സ്ഥലത്തെത്തി. സംഭവസ്ഥലത്തുണ്ടായിരുന്ന ജോയിൻ്റ് സിപി അമിത് വർമയോട് അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട മേയർ നടപടി സ്വീകരിച്ചില്ലെങ്കിൽ ധർണ നടത്തുമെന്നും അറിയിച്ചു.
ഇതിന് പിന്നാലെ ശക്തമായ നടപടിയുമായി യുപി സർക്കാർ രംഗത്തെത്തി . ഇന്ദിരാ നഗർ പൊലീസ് സ്റ്റേഷന് പിന്നിലെ ഒഴിഞ്ഞ പറമ്പിൽ നിർമിച്ച 50 കുടിലുകളാണ് കോർപറേഷൻ സംഘം 2 മണിക്കൂർ കൊണ്ട് പൊളിച്ചുനീക്കിയത്. സ്ഥലത്ത് സംഘർഷം ഒഴിവാക്കാൻ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: