ഭാരതം ആഗോള സാമ്പത്തിക ശക്തിയായി വളരുന്നത് തടയാന്‍ പിരിമുറുക്കങ്ങളുടെ കേന്ദ്രമായി അതിനെ നിലനിര്‍ത്തേണ്ടത് ചില ശക്തികളുടെ ആവശ്യമാണ്. പാക് പിന്തുണയുള്ള ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളും, എന്‍ജിഒ-മനുഷ്യാവകാശ- അഭിഭാഷക ഗ്രൂപ്പുകളും ജോര്‍ജ് സോറോസുമുള്‍പ്പെടുന്ന മൂന്ന് വിഭാഗങ്ങളാണ് പ്രധാന ആവശ്യക്കാര്‍. ഇവര്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളോടൊപ്പം ചേര്‍ന്നാണ് ഭാരതത്തിനെതിരെ ആഖ്യാന യുദ്ധം നടത്തുന്നത്. സൊറോസിന്റെ ധനസഹായത്തോടെ ഇസ്ലാമിക ശക്തികളാണ് താഴേത്തട്ടില്‍ സൗകര്യങ്ങള്‍ ചെയ്യുന്നത്. സമാന ആഖ്യാന യുദ്ധം ഇസ്രായേലിനെതിരെയും ഈ സഖ്യം വര്‍ഷങ്ങളായി നടത്തിവരുന്നു. അതിനാലാണ് ഇസ്രായേല്‍ വേട്ടക്കാരനായും പലസ്തീന്‍ ഇരയായും സമൂഹത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. സ്റ്റീഫന്‍ ഷായെന്ന ജൂത പൗരന്‍ സ്ഥാപിച്ച ‘ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് ‘ എന്ന ഗവേഷണ സ്ഥാപനം അതിലൊന്നാണ്. ഇതിനായി 8 ലക്ഷം യു.എസ് ഡോളറാണ് 2017-2021 കാലഘട്ടത്തില്‍ മാത്രം സൊറോസിന്റെ ‘ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍’ സ്റ്റീഫന് നല്‍കിയത്.
ഇദ്ദേഹത്തിന്റെ ഭാര്യ സുനിത വിശ്വനാഥ് 2019ല്‍ സ്ഥാപിച്ച ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ എന്ന സ്ഥാപനമാണ് ഭാരതത്തെ ലക്ഷ്യംവച്ച് ഈ ദൗത്യമേറ്റെടുത്തിരിക്കുന്ന സ്ഥാപനങ്ങളിലൊന്ന്. പേര് കേള്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് എന്ന് തോന്നുമെങ്കിലും ഭാരത വിരുദ്ധ നിലപാടുള്ള സ്ഥാപനമാണിത്. 2019 ന് മുന്‍പു തന്നെ ഓര്‍ഗനൈസേഷന്‍ ഓഫ് മൈനോരിറ്റീസ് ഇന്‍ ഇന്ത്യ, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ എന്നിവയുമായി ചേര്‍ന്ന് ‘അലയന്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി’ യെന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ജമാ അത്ത് ഇസ്ലാമി സ്ഥാപിച്ച ‘ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക’, ‘ജസ്റ്റിസ് ഫോര്‍ ആള്‍’ എന്നീ സംഘടനകളേയും മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപിച്ച ‘കൗണ്‍സില്‍ ഫോര്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ്’ എന്നീ സംഘടനകളെയും മറ്റ് ശക്തികളെയും ഭാരതവുമായി ബന്ധിപ്പിക്കുന്നത് സുനിതയുടെ ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ ആണ്.
ജമാ അത്തിന്റെയും ജോര്‍ജ് സോറോസിന്റെയും പിന്തുണയുള്ള ഈ സംഘടനകളുമായി രാഹുലും കോണ്‍ഗ്രസും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ‘മുസ്ലിം കമ്മ്യൂണിറ്റി ഓഫ് ന്യൂ-ജേഴ്സി(എംസിഎന്‍ജെ)യുടെ ഔട്ട്റീച്ച് വിഭാഗം അമീറായി ‘തന്‍സീം അന്‍സാരി’ എന്നൊരു വ്യക്തിയുണ്ട്.
2023 ല്‍ അമേരിക്കന്‍ പര്യടനം നടത്തിയ രാഹുലിന്റെ ന്യൂയോര്‍ക്കിലെ പരിപാടിയുടെ ഏകോപന ചുമതലയുണ്ടായിരുന്നവരില്‍ ഒരാള്‍ ഇതേ അന്‍സാരിയായിരുന്നു. ‘ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ഐസിഎന്‍എ)യുടെ പ്രോജക്ട് ഡയറക്ടറും പാകിസ്ഥാന്‍ വംശജനുമായ ഇമാം ജവാദ് അഹമ്മദാണ് എംസിഎന്‍ജെയെ നയിക്കുന്നത്. പാകിസ്ഥാന്‍ ജമാ-അത്ത് ഇസ്ലാമിയുടെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനയാണ് ഐസിഎന്‍എ.
രാജു രാജഗോപാല്‍, പുണ്യ ഉപാധ്യായ, ദീപക് ഗുപ്ത, സുനില്‍ സാഖല്‍ക്കര്‍ എന്നിവരാണ് ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സി’ന്റെ സഹസ്ഥാപകര്‍. ഡോ. സായിദ ഹമീദ്, മാര്‍ട്ടിന്‍ മക്വാന്‍, ഡോ. ലിന്‍ഡ ഹെസ്, ഖാലിദ് അന്‍സാരി എന്നിവരാണ് ഉപദേശകര്‍. മുന്‍പ് സുനിത മെഹ്ത എന്നറിയപ്പെട്ടിരുന്ന സുനിത വിശ്വനാഥ്, സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ഉള്‍പ്പടെ ജമാ അത്ത് ഇസ്ലാമി, മുസ്ലിം ബ്രദര്‍ഹുഡ് ഉള്‍പ്പടെയുള്ളവര്‍ സ്ഥാപിച്ച പതിനഞ്ചോളം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവര്‍ 2002ല്‍ സ്ഥാപിച്ച ‘വുമണ്‍ ഫോര്‍ അഫ്ഗാന്‍ വുമണി’ ന് ധനസഹായം നല്‍കിയിരുന്നത് ഫോര്‍ഡ് ഫൗണ്ടേഷനും, ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനും ചേര്‍ന്നായിരുന്നു. ഇവരുടെ തന്നെ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിച്ചിരുന്ന മല്ലിക പാര്‍വതി ദത്ത് സ്ഥാപിച്ച ‘സഖി ദി സിസ്റ്റര്‍ ‘ എന്നീ സ്ഥാപനങ്ങളിലാണ് സുനിത ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലെ ‘സോറോസ് റീപ്രൊഡക്റ്റീവ് ഹെല്‍ത്തി’ന്റെ അസോസിയേറ്റ് ഡയറക്ടറായി.
ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ സഹസ്ഥാപകനായ രാജു രാജഗോപാല്‍ മുന്‍പ് ഭാരതത്തിന്റെ ആധാര്‍ പദ്ധതിയുടെ ഭാഗവും ഒപ്പം ജമാ അത്ത് സംഘടനയായ ഇസ്ലാമിക് സര്‍ക്കിള്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സഹസ്ഥാപനമായ ‘കൊയിലേഷന്‍ എഗൈന്‍സ്റ്റ് കമ്മ്യൂണലിസ’വുമായി ബന്ധപ്പെട്ട കൊയിലേഷന്‍ എഗൈന്‍സ്റ്റ് ജെനോസൈഡ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തിയുമാണ്. യുപിഎ ഭരണകാലത്ത് ആധാറുമായി ബന്ധപ്പെട്ട ‘യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ സിവില്‍ ഔട്ട്റീച്ചിന്റെ തലവനുമായിരുന്നു.
ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ മറ്റൊരു സഹസ്ഥാപകനായ മാര്‍ട്ടിന്‍ മാക്വാന്റെ ‘നവ്സര്‍ജ്ജന്‍ ‘ എന്ന വ്യാജ സ്ഥാപനത്തിലൂടെ 22 കോടിയോളം വിദേശപണം അനധികൃതമായി സ്വീകരിച്ചതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2016 ല്‍ ഈ സംഘടനയെ നിരോധിച്ചിരുന്നു.
പലസ്തീന്‍ വിഷയം ഉയര്‍ത്തി ഇസ്രായേലിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിച്ചതുപോലെ ഭാരതത്തിന്റെ സമ്പദ്് വ്യവസ്ഥയെ തകര്‍ക്കാന്‍ ഇക്കൂട്ടര്‍ തുടക്കത്തില്‍ കണ്ടെത്തിയ ആഖ്യാന വിഷയങ്ങളായിരുന്നു മനുഷ്യാവകാശ ലംഘനം, ന്യൂനപക്ഷ വേട്ട എന്നിവ. പ്രത്യേകിച്ചു കശ്മീരിലേത്. ഇസ്രായേലിനെതിരെ നിര്‍മിച്ച ആഖ്യാനങ്ങള്‍ക്കു താഴേത്തട്ടില്‍ പ്രചാരണം നല്‍കിയത് ഖത്തറിന്റെ ഔദ്യോഗിക മാധ്യമമായ ‘അല്‍ ജസീറ’യും ‘ജ്യൂയിഷ് വോയിസ് ഫോര്‍ പീസ് അഥവാ ‘ജെവിപി’യുമായിരുന്നു. ഭാരതത്തിനെതിരെ സമാന നീക്കം നടത്താനാണ് ‘ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ എന്ന സംഘടന സോറോസും ഇസ്ലാമിക സംഘടനകളും ചേര്‍ന്ന് സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി ഭാരതത്തിന്റെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താന്‍ വെബിനാറുകളും സംഘടിപ്പിച്ചു.
2020 കാലഘട്ടത്തില്‍ത്തന്നെ സുനിത, നെതര്‍ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍, ദി ലണ്ടന്‍ സ്റ്റോറി (എഫ്.ടി.എല്‍.എസ്) എന്ന ആഖ്യാന പ്രചാരണ സ്ഥാപനത്തിന്റെ ഉപദേശകസമിതി അംഗമായി. ജമാ-അത്ത് ഇസ്ലാമിയുടെ അമേരിക്കന്‍ ഘടകം 2020 ലാണ് ‘എഫ്ടിഎല്‍എസി’ന് രൂപം നല്‍കിയത്. ദക്ഷിണേഷ്യയില്‍ നിന്നുള്ള റിതുംബ്ര മനുവെയും ഇമ്രാന്‍ വാലി അഹമ്മദും ചേര്‍ന്നാണ് ‘സ്റ്റിച്ചിങ് ദ് ലണ്ടണ്‍ സ്റ്റോറി’ എന്ന പേരില്‍ ഇതിന് നെതര്‍ലാന്‍ഡ്സില്‍ രൂപം നല്‍കിയത്. 2023 മെയില്‍ യൂറോപ്പ് സന്ദര്‍ശിച്ച രാഹുലിന്റെ ബ്രസല്‍സിലെ പരിപാടി സംഘടിപ്പിച്ചത് ഈ സംഘടനയാണ്. എന്നാല്‍ രാഹുലും കോണ്‍ഗ്രസും സാം പിത്രോദയും ഇക്കാര്യം നിഷേധിച്ചിരുന്നു. ഭാരതത്തിനെതിരെ ആഖ്യാനം ചമയ്‌ക്കാന്‍ യൂറോപ്യന്‍ രാഷ്‌ട്രീയക്കാരെയും എഫ്ടിഎല്‍എസ് വിലയ്‌ക്കെടുക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗമാണ് മരിയ അരീന. ‘യൂറോപ്യന്‍ യൂണിയന്‍ -പാക് ഫ്രണ്ട്ഷിപ്പ് ഫെഡറേഷന്‍’ എന്ന സംഘടന വഴി പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായ ‘പര്‍വേസ് ഇക്ബാല്‍ ലോസര്‍’ക്ക് വേണ്ടിയാണ് എഫ്ടിഎല്‍എസ് ഇത് ചെയ്യുന്നത്. ഇതിന്റെ ഭാഗമായാണ് കെട്ടിച്ചമച്ച നിരവധി വിമര്‍ശനങ്ങള്‍ ഭാരതത്തിനെതിരെ യൂറോപ്യന്‍ പാര്‍ലിയമെന്റില്‍ മുഴങ്ങുന്നത്. ഭാരതത്തിലെ മാധ്യമങ്ങള്‍ക്ക് പ്രചരിപ്പിക്കാന്‍ വകയുണ്ടാക്കുകയാണ് ലക്ഷ്യം. ഇവ ഭാരതത്തിലെ സാധാരണക്കാര്‍ക്കിടയില്‍ വാര്‍ത്തയായി പ്രചരിപ്പിച്ച് അവരുടെ പൊതുബോധത്തില്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു.
നിരവധി സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ജാതി-ദളിത് വ്യവഹാരങ്ങള്‍, ഇസ്ലാമോഫോബിയ, കശ്മീര്‍, മത സ്വാതന്ത്ര്യം തുടങ്ങിയ മേഖലകള്‍ കണ്ടെത്തി ആഖ്യാനം ചമയ്‌ക്കാന്‍ ഇവര്‍ ആരംഭിക്കുകയും അത്തരത്തില്‍ ഉണ്ടാകുന്ന ആഖ്യാന നിര്‍മിതികള്‍ രാഹുലും കോണ്‍ഗ്രസും ഇടത്- ഇസ്ലാമിസ്റ്റുകളും സര്‍ക്കാരിനെതിരായും ബിജെപിയ്‌ക്കെതിരായും ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. അങ്ങനെ ഇസ്ലാമിക – സോറോസ് സഖ്യത്തിന്റ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കി ഭാരതത്തെ തകര്‍ക്കാനുള്ള ഉപകരണമായി സുനിതയുടെ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മാറി. അതിപ്പോഴും തുടരുന്നു.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക