ഇസ്ലാമബാദ് :15000 താലിബാന് ഭീകരര്‍ പാകിസ്ഥാന് കേന്ദ്രമായി മാര്‍ച്ച് ചെയ്യുന്നതോടെ സമൂഹമാധ്യമങ്ങളില്‍ പാകിസ്ഥാനെതിരെ പരിഹാസം ഉയരുന്നു.
പാകിസ്ഥാന് നേരെ നീങ്ങുന്ന താലിബാന് സേന:
🚨Afghan Taliban mobilizes troops towards Pakistan.
Will the Pakistan Army face another 'pant removal ceremony' in history's repeat?#Pakistan #Afghanistan #Taliban #TTP #viral #viralvideo pic.twitter.com/0Qg7DiMNin
— KashmirFact (@Kashmir_Fact) December 27, 2024
ഇനി 1971ല്‍ സംഭവിച്ചതുപോലെ വീണ്ടും പാകിസ്ഥാന് പാന്റഴിക്കല്‍ ചടങ്ങ് നടത്തേണ്ടിവരുമോ എന്ന പരിഹാസച്ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
This picture is of Pakistan Army's "Pant Removing Ceremony" after 93,000 Pakistani soldiers surrender in 1971 War.
Today similar scenes were observed in Narendra Modi Stadium in Ahmedabad, Gujarat. pic.twitter.com/QW1fETxqan
— Incognito (@Incognito_qfs) October 14, 2023
1971ല്‍ ബംഗ്ലാദേശിനെ വിമോചിപ്പിക്കാന്‍ വേണ്ടിയുള്ള യുദ്ധത്തിനൊടുവില്‍ തോറ്റു തൊപ്പിയിട്ട പാകിസ്ഥാന് കിഴക്കന്‍ പാകിസ്ഥാനിലെ ധാക്കയിലാണ് കീഴടങ്ങല്‍ പ്രഖ്യാപിച്ചത്. ഇവിടെ ഏകദേശം 93000 പാക് പട്ടാളക്കാരെ ഇന്ത്യന്‍ സേന തടവുകാരായി പിടിച്ചിരുന്നു. ഈ കീഴടങ്ങല്‍ ചടങ്ങില്‍ പാകിസ്ഥാന് പട്ടാളക്കാര്‍ പാന്റഴിച്ചിരുന്നു എന്ന ഒരു പരിഹാസം മുന്‍പേ ഉള്ളതാണ്. പക്ഷെ ഇതില്‍ വസ്തുതയുണ്ടോ എന്നറിയില്ല. ഇത്തരത്തിലുള്ള ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.
1971ല്‍ പാന്റഴിക്കല്‍ ചടങ്ങ് നടത്തിയ പാകിസ്ഥാന് സൈന്യം. ഇപ്പോള്‍ താലിബാനോട് പൊരുതുന്നത് ഈ സൈന്യമാണെന്ന് പരിഹസിക്കുന്ന പോസ്റ്റ്:
This picture is of Pakistan Army's "Pant Removing Ceremony" after 93,000 Pakistani soldiers surrender in 1971 War.
This army wants to fight the Taliban 😂😂😂😂😂😂😂😂😂😂😂😂😂😂 pic.twitter.com/1RAs5YNadx
— W.A. Mubariz – وکیل احمد مبارز (@WakeelMubariz) December 27, 2024
താലിബാന് സേന പാകിസ്ഥാനിലേക്ക് മാര്‍ച്ച് ചെയ്യുക വഴി, ഇവര്‍ പാകിസ്ഥാന് സേനയെ കീഴടക്കി വീണ്ടും ഒരു പാന്റഴിക്കല്‍ ചടങ്ങ് പാകിസ്ഥാനെക്കൊണ്ട് നടത്തിക്കുമോ എന്ന ചോദ്യമാണ് ചിലര്‍ പരിഹാസരൂപേണ ഉയര്‍ത്തുന്നത്. പാകിസ്ഥാന് പട്ടാളക്കാര്‍ പാന്റഴിച്ച് കീഴടങ്ങുന്ന ഒരു ഫോട്ടോയും ഈ പരിഹാസപോസ്റ്റുകള്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
പാകിസ്ഥാനകത്ത് പ്രവര്‍ത്തിക്കുന്ന തെഹറീക് ഇ താലിബാന് പാകിസ്ഥാന് എന്ന തീവ്രവാദിസംഘടനയുടെ ചില പരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന് ഡ്രോണുകളും മറ്റും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാന് ഭരിയ്ക്കുന്ന താലിബാനും പാകിസ്ഥാന് എതിരെ തിരിയുകയായിരുന്നു. ഇപ്പോള്‍ 15000 താലിബാന് ഭീകരര്‍ പാകിസ്ഥാന് പ്രവിശ്യയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. വെടിവെയ്പില്‍ 29 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ചില പാക് പോസ്റ്റുകള്‍ താലിബാന് പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് താലിബാന് പട്ടാളക്കാരും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: