ന്യൂദല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് സ്മാരകം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത് വിരോധാഭാസമെന്ന് സി.ആര്‍. കേശവന്‍.
നെഹ്റു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച മുന്‍കേന്ദ്രആഭ്യന്തരമന്ത്രിയും രാജ്യത്തിന്റെ ആദ്യ ഗവര്‍ണ്ണര്‍ ജനറലുമായിരുന്ന സി. രാജഗോപാലാചാരിയുടെ ചെറുമകനാണ് കേശവന്‍. 2004ല്‍ മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു അന്തരിച്ചപ്പോള്‍ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും എന്താണ് ചെയ്തതെന്ന് ആരെങ്കിലും ഖാര്‍ഗെയെ ഓര്‍മ്മിപ്പിക്കണമെന്നും കേശവന്‍ പറഞ്ഞു.
2004-2014 കാലത്ത് പത്തുവര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് നരസിംഹറാവുവിന് ഒരു സ്മാരകം നിര്‍മ്മിച്ചില്ല. 2015ല്‍ നരേന്ദ്രമോദിയാണ് റാവുവിന് സ്മാരകം നിര്‍മിക്കുകയും 2024 ല്‍ ഭാരതരത്ന നല്‍കുകയും ചെയ്തത്. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സഞ്ജയ് ബാരു പുസ്തകത്തില്‍ എഴുതിയത് റാവുവിന്റെ സംസ്‌കാരം ദല്‍ഹിയില്‍ നടത്താന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല എന്നായിരുന്നു. മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്‌ക്കാന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. മൂല്യങ്ങളില്ലാത്ത കോണ്‍ഗ്രസ് ചെയ്ത ചരിത്രപരമായ പാപങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും കേശവന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: