തിരുവനന്തപുരം: ബിഹാര്‍ ഗവര്‍ണറായി നിയമനം ലഭിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിച്ചു.
വൈകിട്ട് രാജ്ഭവനിലെത്തിയ ചീഫ്സെക്രട്ടറി പദ്മനാഭ സ്വാമിയുടെ വിഗ്രഹത്തിന്റെ മാതൃകയാണ് സമ്മാനിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. ദേവേന്ദ്രകുമാര്‍ ധോദാവത്ത്, കെ.ആര്.ജ്യോതിലാല്‍, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഹരികുമാര്‍ എന്നിവരും ചീഫ് സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു. വിവിധ സര്‍വ്വകലാശാലകളിലെ വിസിമാരും ഗവര്‍ണറെ കണ്ട് യാത്രയയപ്പ് നല്കാന് എത്തിയിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കൊച്ചിയിലേക്കും അവിടെ നിന്നും 3.30ന് ദല്‍ഹിയിലേക്കും പോകും. നാളെ ഉച്ചയോടെ അദ്ദേഹം പാട്നയില്‍ എത്തും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനോ മന്ത്രിമാരോ ഇന്നലെ വൈകിട്ടുവരെ ഗവര്‍ണറെ കാണാന്‍ എത്തിയിട്ടില്ല. ദു:ഖാചരണം ഉള്ളതിനാല്‍ ഔദ്യോഗിക യാത്രയയപ്പ് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: