കായംകുളം : കായംകുളം എംഎല്‍എയുടെ മകന് കഞ്ചാവ് കേസില്‍ കുടുങ്ങിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് എംഎല്‍എ യു പ്രതിഭ. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത തെറ്റാണെന്നും മാധ്യമങ്ങള്‍ ഉദ്ദേശപൂര്‍വ്വം തന്നെ വേട്ടയാടുകയാണെന്നും പ്രതിഭ വ്യക്തമാക്കി.
‘മകനെ കഞ്ചാവുമായി പിടികൂടിയെന്നത് അടിസ്ഥാനരഹിതം. സുഹൃത്തുക്കളുമായി ഇരുന്നപ്പോള്‍ എക്സൈസ് ചോദ്യംചെയ്തു. അവിടുത്തെ കൂട്ടത്തില്‍ കഞ്ചാവ് കണ്ടുകിട്ടിയിട്ടുമില്ല. ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്.’ യു പ്രതിഭ പറഞ്ഞു.
എന്നാല്‍, കുട്ടനാട് എക്സൈസ് സംഘം പറയുന്നത് തകഴിയിലെ ആളൊഴിഞ്ഞ ഭാഗത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ഒന്‍പത് യുവാക്കളെ പിടികൂടി. ഇതില്‍ എംഎല്‍എയുടെ മകനായ കനിവും ഉള്‍പ്പെടുന്നു. മൂന്നു ഗ്രാം കഞ്ചാവും കുഴലുപയോഗിച്ച് കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. എന്നാണ്.
‘ഞാനൊരു അമ്മയാണ്. എന്റെ മകന് തെറ്റായ വഴികളിലേക്ക് പോകുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതേസമയം, ആരെങ്കിലും തെറ്റു ചെയ്യുകയാണെങ്കില്‍ അതിന് മാപ്പ് പറയാനും തയാറാണ്.’ പ്രതിഭ പറഞ്ഞു.ആരും തെറ്റായ വഴിയില്‍ പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് ഞാനും. എന്റെ മകന് പോവരുതെന്ന് പറയാന്‍ മാത്രമേ എനിക്ക് കഴിയൂ. ആ വഴി തേടുന്നതും പോവാതിരിക്കുന്നതും മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്നും പ്രതിഭ പറഞ്ഞു.
കേസിനോട് ബന്ധപ്പെട്ട് എംഎല്‍എ പ്രതിഭയുടെ ഈ പ്രതികരണം പ്രാദേശിക രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം, കേസിന്റെ തുടര്‍നടപടികള്‍ എക്സൈസ് വകുപ്പിന്റെ അവലോകനത്തില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: