ചെന്നൈ: തമിഴ്‌നാട്ടിലെ എഗ്മോറില്‍ കോണ്‍ക്രീറ്റ് ഡംബല്‍ കൊണ്ട് പതിനെട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ പതിനാറുകാരന്‍ അറസ്റ്റില്‍. ജോലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൈയാങ്കളിക്കിടെ പതിനാറുകാരന്‍ രാഹുല്‍ കുമാറിന്റെ തലയ്‌ക്ക് ഡംബല്‍ കൊണ്ട് അടിക്കുകയായിരുന്നു. ഇരുവരും ബിഹാര്‍ സ്വദേശികളാണ്.
എഗ്മോറിലെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ് രണ്ട് പേരും. മൂന്ന് ദിവസം മുമ്പാണ് ജോലിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തലയ്‌ക്കടിയേറ്റ രാഹുല്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
എഗ്മോര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക