ലക്നൗ : ജാമ്യം കിട്ടിയത് വെടി വച്ചും, പടക്കം പൊട്ടിച്ചും ആഘോഷിച്ച ഗുണ്ടാനേതാവും , മകനും വീണ്ടും പൊലീസ് പിടിയിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.റിസ്വാൻ അൻസാരിയെയും മകൻ അദ്നാൻ അൻസാരി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഗുണ്ടാസംഘം ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന് ആയുധം നൽകിയവരാണ് റിസ്വാൻ അൻസാരിയും , മകനും . ജയിലിലായിരുന്ന റിസ്വാൻ അൻസാരിയ്ക്ക് വ്യാഴാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇത് ആഘോഷിക്കാനാണ് ഡിജെയും, പടക്കവുമൊക്കെ ഒരുക്കിയത് . എന്നാൽ ഇതിനൊപ്പം തോക്ക് ഉപയോഗിച്ച് വെടിയുതിർത്തതോടെ കിട്ടിയ സ്വാതന്ത്യ്രവും നഷ്ടപ്പെട്ട് അച്ഛനും, മകനും വീണ്ടും അകത്താകുകയായിരുന്നു.
അനധികൃത ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻശേഖരം ഇവരുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതികൾ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: