കോഴിക്കോട്: മുനമ്പത്തെ തര്‍ക്കഭൂമിയുടേത് പാട്ടക്കരാറാണെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കുന്നതെങ്ങിനെയെന്ന് വഖഫ് ട്രൈബ്യൂണലിന്‌റെ സുപ്രധാന നിരീക്ഷണം. യഥാര്‍ത്ഥ ഉടമകള്‍ ആരെന്ന് കണ്ടെത്താന്‍ കാലപ്പഴക്കം ഉള്ള രേഖകള്‍ പരിശോധിക്കണം. 1962 മുതലുള്ള രേഖകളാണ് ഇതുവരെ ട്രൈബ്യൂണല്‍ പരിഗണിച്ചിരുന്നത്. 1902 ല്‍ സേഠ് കുടുംബത്തിന് തിരുവിതാംകൂര്‍ രാജാവ് ഭൂമി കൈമാറിയത് പാട്ടക്കരാര്‍ പ്രകാരമാണെങ്കില്‍ വഖഫ് രജിസ്‌ട്രേഷന്‍ നിലനില്‍ക്കില്ല. അന്നത്തെ കൈമാറ്റം പാട്ടക്കരാര്‍ ആണോ എന്നതാണ് വ്യക്തമാക്കപ്പെടേണ്ടത്. സേഠിന്‌റെ കുടുംബം ഇഷ്ടദാനം നല്‍കിയതാണെന്ന് ഫറൂഖ് കോളേജും വ്യക്തമാക്കുന്നുണ്ട്. ഉടമസ്ഥരല്ലാത്ത വഖഫ് സംരക്ഷണ സമിതി കേസില്‍ ഇടപെടുന്നതിനെയും കോളേജ് ചോദ്യം ചെയ്യുന്നു. അതേസമയം വഖഫ് ഭൂമി തന്നെയാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് വഖഫ് സംരക്ഷണ സമിതി അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: