കാസര്‍കോട്: കാസർകോട്: കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളും മരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ് – ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിന്റെ സഹോദരന് മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകൻ റിയാസ് (17) എന്നിവരാണ് മരിച്ചത്. അവധി ആഘോഷിക്കാനായി എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയതാണ് മൂവരും. ശനി രാവിലെയാണ് കുളിക്കാനിറങ്ങിയത്.
കയത്തില്‍പെട്ടാണ് അപകടം സംഭവിച്ചത്. റിയാസിനെ അഗ്നിരക്ഷാ സേനയുടെ തിരച്ചിലില്‍ ഉടന്‍ കണ്ടെത്തിയിരുന്നു. ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മുങ്ങിപ്പോയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരും അപകടത്തിൽപെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് തിരച്ചിൽ നടത്തിയത്. മൂന്നു പേരുടെയും മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: