ന്യൂദല്‍ഹി: ഇന്ത്യന്‍ വീര്യത്തിന്റെ പ്രതീകമായ ശിവജി മഹാരാജിന്റെ പ്രതിമ സമുദ്രനിരപ്പില്‍ നിന്നും 14300 അടി ഉയരെ പ്രതിഷ്ഠിച്ച് ഇന്ത്യന്‍ കരസേന. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ ഇന്ത്യന്‍ പട്ടാളക്കാരെ ആക്രമിക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ തിരിച്ചടിച്ച സ്ഥലമാണ് പാഗോംഗ് തടാകം. ജമ്മു കശ്മീരിലെ കിഴക്കന്‍ ലഡാക്കിലാണ് പാഗോംഗ് തടാകം. ഇതിലൂടെയാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്നുപോകുന്നത്. ഉയര്‍ന്ന പുല്പ്രദേശത്തടാകം എന്നാണ് പാഗോംഗ് സോ എന്ന തിബത്തന്‍ വാക്കിന്റെ അര്‍ത്ഥം. ഊരിപ്പിടിച്ച വാളുയര്‍ത്തി കുതിരപ്പുറത്ത് പായുന്ന ശിവജിയുടെ പ്രതിമയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ശിവജി പ്രതിമ അനാച്ഛാദനത്തിന്റെ വീഡിയോ കാണാം:
#WATCH | Ladakh: On 26 Dec 2024, a statue of Chhatrapati Shivaji Maharaj was inaugurated on the banks of Pangong Tso at an altitude of 14,300 feet. The towering symbol of valour, vision and unwavering justice was inaugurated by Lt Gen Hitesh Bhalla, SC, SM, VSM, GOC Fire and Fury… pic.twitter.com/Kc06twlnnj
— ANI (@ANI) December 28, 2024
ലഫ്. ജനറല്‍ ഹിതേഷ് ഭല്ലയാണ് ഈ ശിവജി പ്രതിമയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇന്ത്യന്‍ കരസേനയിലെ ഫയര്‍ ആന്റ് ഫ്യുറി വകുപ്പാണ് ഈ പ്രതിമ ഉയര്‍ത്തിയതിന് പിന്നില്‍. മറാത്ത ലൈറ്റ് ഇന്‍ഫാന്‍ട്രിയിലെ കേണല്‍ ആണ് ഹിതേഷ് ഭല്ല.
2020 ജൂണ്‍ 16നാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ യഥാര്‍ത്ഥ നിയന്ത്രണരേഖയെച്ചൊല്ലി തര്‍ക്കമുണ്ടായത്. ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ കൈയും വടിയും കല്ലും ഉപയോഗിച്ച് ഇന്ത്യന്‍ പട്ടാളം ആക്രമിച്ചു. തിരിച്ച് ചൈനക്കാരും ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് നേരെ തിരിഞ്ഞു. ഈ ഏറ്റുമുട്ടലില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ നഷ്ടം ചൈനക്കാര്‍ക്കാണ് സംഭവിച്ചത്. ഇന്ത്യന്‍ പട്ടാളത്തിന്റെ വീര്യം പ്രകീര്‍ത്തിക്കപ്പെട്ട സംഭവമായിരുന്നു ചൈനീസ് പട്ടാളക്കാരുമായി പാഗോംഗ് തടാകത്തിലെ ഏറ്റുമുട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: