ന്യൂദല്‍ഹി: ഇന്ത്യയുടെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ ദശകത്തില്‍ ഗാര്‍ഹിക ഉപഭോഗ ചെലവുകളില്‍ വലിയ വളര്‍ച്ച സംഭവിച്ചതായി വ്യക്തമാക്കുന്നു. രാജ്യത്തെ ഉപഭോഗം, കുടുംബങ്ങളുടെ സാമ്പത്തിക ക്ഷേമം, കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍, എന്നിവയില്‍ വന്‍മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇന്ത്യയുടെ സമഗ്രമായ സാമ്പത്തിക വളര്‍ച്ച, ഭക്ഷ്യവസ്തുക്കളും ഉപഭോഗവസ്തുക്കളും വാങ്ങല്‍, സാമൂഹികസാമ്പത്തിക നില എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍, രാജ്യത്തിന്റെ സമൃദ്ധിയുടെയും ശാക്തീകരണത്തിന്റെയും തെളിവുകളായി മാറിയതായി റിപ്പോര്‍ട്ട് പറയുന്നു.
കുടുംബങ്ങളുടെ സാമൂഹികസാമ്പത്തിക സ്ഥിതിയും ആവശ്യങ്ങള്‍ക്കും കൂടി ചേരന്ന് ജീവിത നിലവാരത്തില്‍ സാമ്പത്തികമായ മെച്ചം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ഉപഭോഗച്ചെലവുകള്‍ സമഗ്രമായ സാമ്പത്തിക വളര്‍ച്ചയുടെ സൂചനയായിട്ടാണ് വിശകലനം ചെയ്യുന്നത്.
സര്‍വേ പ്രകാരം, പ്രതിശീര്‍ഷ പ്രതിമാസ ഉപഭോഗ ചെലവ് ഗ്രാമീണ ഇന്ത്യയില്‍ 4,122 രൂപയും, നഗരമേഖലകളില്‍ 6,996 രൂപയുമാണ്. ചെലവില്‍ യഥാക്രമം 188% ഉം 166% ഉം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
10 വര്‍ഷത്തിനുള്ളില്‍ നിലവിലെ വിലവിവരസൂചികയില്‍ കണക്കാക്കിയാല്‍ ഉപഭോഗ നിലവാരം ഗ്രാമങ്ങളിലും നഗരങ്ങളിലും ഏകദേശം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.
നഗരഗ്രാമ അന്തരം അതിവേഗം കുറയുകയാണ്. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗവും, നഗരഗ്രാമ അന്തരത്തിലെ ഗണ്യമായ സങ്കോചവും സര്‍വേ വെളിപ്പെടുത്തുന്നു. ഇതിന് രാജ്യം സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുകയും, നഗരഗ്രാമ പ്രദേശങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചുരുങ്ങുന്ന ഈ അന്തരം കേവലം സ്ഥിതിവിവരക്കണക്കുകളിലെ നേട്ടം മാത്രമല്ല, ഇന്ത്യയുടെ വിശാലമായ സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പ്രതിഫലനമാണ്. കണക്കുകളില്‍ ഗ്രാമീണ ഇന്ത്യ പിന്നാക്കമല്ലെന്ന് വ്യക്തമാണ്. മറിച്ച്, രാജ്യത്തിന്റെ സമഗ്രമായ ഉപഭോഗാധിഷ്ഠിത വളര്‍ച്ചയ്‌ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കുകയാണ്.
ഇന്ത്യയിലുടനീളമുള്ള ഉപഭോഗരീതികളിലെ ശ്രദ്ധേയമായ പരിവര്‍ത്തനമെന്തെന്നാല്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങുകയും, ഭക്ഷ്യേതര ഇനങ്ങള്‍ക്കായി കൂടുതല്‍ നീക്കിവയ്‌ക്കുകയും ചെയ്യുന്ന രീതി സ്വീകരിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഭക്ഷ്യേതര ഇനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ശ്രദ്ധ, സര്‍ക്കാരിന്റെ വിജയകരമായ നയങ്ങളുടെയും സംരംഭങ്ങളുടെയും നേരിട്ടുള്ള പ്രതിഫലനമാണ്. ഗ്രാമീണ വരുമാനം വര്‍ദ്ധിപ്പിക്കാനും വായ്പാ ലഭ്യത മെച്ചപ്പെടുത്താനും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും, സാമൂഹിക സുരക്ഷ ഉറപ്പാക്കാനും രൂപകല്‍പ്പന ചെയ്ത പദ്ധതികള്‍ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമപ്പുറം ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
പ്രതിശീര്‍ഷ പ്രതിമാസ ചെലവില്‍ ഭക്ഷ്യേതര ഇനങ്ങളുടെ പങ്ക് ഗ്രാമപ്രദേശങ്ങളില്‍ 47.1% ല്‍ നിന്ന് 53% ആയും, നഗരപ്രദേശങ്ങളില്‍ 57.38% ല്‍ നിന്ന് 60% ആയും വര്‍ദ്ധിച്ചുവെന്നാണ്.
ഗതാഗതം, വസ്ത്രങ്ങള്‍, കിടക്കകള്‍, പാദരക്ഷകള്‍, വിവിധ ഉത്പന്നങ്ങള്‍, വിനോദം, ആഡംബരവസ്തുക്കള്‍ എന്നിവയ്‌ക്ക് ഗ്രാമനഗര പ്രദേശങ്ങളിലെ കുടുംബങ്ങളുടെ ഭക്ഷ്യേതര ചെലവുകളില്‍ വലിയ പങ്കുണ്ട്.
നഗര കുടുംബങ്ങളുടെ ഭക്ഷ്യേതര ചെലവുകളില്‍ ഏകദേശം 7% വിഹിതമുള്ള വീട്ടുവാടക, ഗാരേജ് വാടക, ഹോട്ടല്‍ താമസത്തിനുള്ള വാടക എന്നിവയും പ്രധാന ഘടകങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: