ന്യൂദല്‍ഹി: ഹിന്ദു പഠനത്തില്‍ പിഎച്ച് ഡി വാഗ്ദാനം ചെയ്ത് ദല്‍ഹി യൂണിവേഴ്സിറ്റി. ഹൈന്ദവ മതത്തിന്റെയും സംസ്കാരത്തിന്റെയും പൈതൃകത്തെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് ഹിന്ദു സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടാനാവുക.
2025-26ല്‍ ആണ് ഹിന്ദു സ്റ്റഡീസിലുള്ള ഡോക്ടറേറ്റ് കോഴ്സ് ആരംഭിക്കുക. 10 സീറ്റുകളാണ് ഉണ്ടാവുക. ഈ സീറ്റുകളെല്ലാം ഓപ്പണ്‍ മെറിറ്റ് സീറ്റുകളായിരിക്കും.
ഹൈന്ദവ ഗുരുകുലങ്ങള്‍ നശിപ്പിക്കപ്പെട്ട ഇന്ത്യയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഹിന്ദു സ്റ്റഡീസില്‍ ഡോക്ടറേറ്റ് പഠനം പുനരാരംഭിയ്ക്കുന്നത്. ഇന്ത്യയില്‍ ഹൈന്ദവക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള പാഠശാലകള്‍ നിര്‍ത്തലാക്കാന്‍ ഔറംഗസേബ് 1696ല്‍ ഉത്തരവ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: