ജക്കാർത്ത : തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വെസ്റ്റ് ജാവയിൽ നടത്തിയ ഓപ്പറേഷനിൽ ഇന്തോനേഷ്യൻ പോലീസ് വെള്ളിയാഴ്ച നാല് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു.
ദേശീയ പോലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റ് നടത്തിയ ഈ ഓപ്പറേഷൻ പ്രവിശ്യയിലെ മജലെങ്ക മേഖലയിലാണ് നടന്നത്. തീവ്രവാദ രേഖകളും സ്ഫോടക വസ്തുക്കളും ഉൾപ്പെടെ നിരവധി തെളിവുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
2002 ലെ മാരകമായ ബാലി ബോംബാക്രമണവും 2021 ലെ മകാസർ കത്തീഡ്രൽ ബോംബാക്രമണവും ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾ ഇന്തോനേഷ്യ മുമ്പ് അനുഭവിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി തെക്കുകിഴക്കൻ ഏഷ്യൻ രാഷ്‌ട്രം ആഭ്യന്തരമായും അന്തർദേശീയമായും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക