ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി സുജിതാ സുരേഷ് ആണ് അറസ്റ്റിലായത്. സർക്കാരിന്റെ തിരിച്ചറിയൽ കാർഡ് അടക്കം വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പ്. പി എസ് സി റാങ്ക് പട്ടിക വരെ ഇവർ വ്യാജമായി ഉണ്ടാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു.
മാന്നാർ ബുധനൂർ സ്വദേശിയായ യുവതിക്ക് ആയുർവേദ ആശുപത്രി, കേരളാ വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കഴിഞ്ഞവർഷം നാലേകാൽ ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ചെങ്ങന്നൂർ പൊലീസ് സുജിതയെ അറസ്റ്റ് ചെയ്തത്. താനും ആയുർവേദ ആശുപത്രിയിലെ ജീവനക്കാരി ആണെന്നുപറഞ്ഞായിരുന്നു തട്ടിപ്പ്.
പണം നൽകിയാണ് താൻ സ്ഥിരനിയമനമുള്ള ജോലി നേടിയെടുത്തെതെന്ന് ഐഡി കാർഡ് സഹിതം കാണിച്ച് സുജിത വിശ്വസിപ്പിച്ചു. പി എസ് സി റാങ്ക് ലിസ്റ്റ് പട്ടിക വരെ വ്യാജമായി ഉണ്ടാക്കിക്കാണിച്ചുകൊടുത്തെന്ന് പരാതിക്കാരി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: