പത്തനംതിട്ട: സിപിഎം പുതുതായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ റൗഡി പട്ടികയില്‍ പേരുളളയാളും.മറ്റ് ക്രിമിനല്‍ കേസ് പ്രതികളും പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടുന്നു.
മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ പേരുളള വെട്ടൂര്‍ സ്വദേശി സിദ്ദിഖാണ് സി പി എമ്മില്‍ ചേര്‍ന്നവരില്‍ ഒരാള്‍. വിവിധ കേസുകളില്‍ പ്രതികളായ പ്രമാടം സ്വദേശികളായ മാജിക് കണ്ണന്, അരുണ്‍ എന്നിവരും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.
പൊലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം നാല് കേസുകളില്‍ സിദ്ധിഖ് പ്രതിയാണ് വധശ്രമ കേസില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ ആളാണ് അരുണ്‍. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് മുന്നോടിയായി 50 ല്‍ അധികം പേരാണ് വെളളിയാഴ്ച പാര്‍ട്ടിയില്‍ ചേര്‍ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് കാപ്പാ കേസ് പ്രതി ഉള്‍പ്പെടെ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: