ധാക്ക : ദിവസങ്ങൾക്ക് മുൻപാണ് ഷെയ്ഖ് ഹസീനയെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് ഇന്ത്യയ്‌ക്ക് നയതന്ത്രക്കുറിപ്പ് നൽകിയത് . ഇതിന് ഇന്ത്യ കൃത്യമായി മറുപടി നൽകണമെന്നും , ഇല്ലെങ്കിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും യൂനുസ് സർക്കാർ ഭീഷണി മുഴക്കിയിരുന്നു. അതിന് മുൻപ് പല തവണ ഇന്ത്യൻ പതാകയെ അപമാനിക്കുകയും ചെയ്തിരുന്നു .
എന്നാൽ ഈ വാചകക്കസർത്തുകൾക്കിടയിലും ഇന്ത്യയിൽ നിന്ന് അരി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബംഗ്ലാദേശ്. ‘എംവി തനൈസ് ഡ്രീം’ എന്ന കപ്പലിലാണ് 24,690 മെട്രിക് ടൺ അരിയുമായി ഇന്ത്യയിൽ നിന്ന് പോയത് . ബംഗ്ലാദേശിന്റെ ആഭ്യന്തര ക്ഷാമം പരിഹരിക്കുന്നതിനുള്ള അരിയാണിത് . ഡിസംബർ 23-ന്, മുഹമ്മദ് യൂനുസ്, ആഭ്യന്തര ക്ഷാമങ്ങൾക്കിടയിൽ അടിയന്തര സഹായത്തിനായി ഇന്ത്യയെ സമീപിച്ചിരുന്നു. തുടർന്നാണ് ബംഗ്ലാദേശിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി അരി നൽകാൻ ഇന്ത്യ തീരുമാനിച്ചത്.
2024 ഫെബ്രുവരി 1 ന്, 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിന്റെ ഭാഗമായി, ഇന്ത്യ ബംഗ്ലാദേശിന് 130 കോടി രൂപ ഗ്രാൻ്റ് പ്രഖ്യാപിച്ചിരുന്നു. വിവിധ വികസന സംരംഭങ്ങളെ പിന്തുണയ്‌ക്കുന്നതിനാണ് ഈ സാമ്പത്തിക സഹായം അനുവദിച്ചത്.2022 സെപ്റ്റംബർ 6 ന്, ഇന്ത്യ ബംഗ്ലാദേശിന് 9.5 ബില്യൺ ഡോളർ ഇളവുള്ള വായ്‌പ നൽകിയിരുനു .
ബംഗ്ലാദേശിന്റെ ദേശീയ ഗ്രിഡിലേക്ക് 1320 മെഗാവാട്ട് ചേർത്ത മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാൻ്റ് ഉൾപ്പെടെയുള്ള നിരവധി കണക്റ്റിവിറ്റി പ്രോജക്ടുകളെ സഹായിക്കാനായിരുന്നു ഇത്.2021 മാർച്ച് 27-ന് ബംഗ്ലാദേശിന് 1.2 ദശലക്ഷം ആസ്ട്രസെനെക്ക വാക്‌സിൻ ഡോസുകൾ നൽകിയതും ഇന്ത്യയാണ്. 109 ജീവൻ രക്ഷാ ആംബുലൻസുകളും ഇന്ത്യ സമ്മാനിച്ചിരുന്നു. ഇത്രയേറെ സഹായങ്ങൾ കൈപ്പറ്റിയിട്ടാണ് ബംഗ്ലാദേശ് വീണ്ടും ഇന്ത്യയ്‌ക്കെതിരെ തിരിയുന്നത് . എന്നാൽ സഹായിക്കാൻ മാത്രമല്ല തിരിഞ്ഞ് കൊത്താൻ ശ്രമിച്ചാൽ സംഹരിക്കാനും ഇന്ത്യ മടിയ്‌ക്കില്ല എന്നാണ് സൂചനകൾ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: