ടോക്കിയോ: ഇന്ത്യയില്‍ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവും സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാനുമായ ഒസാമു സുസുകി (94) നിര്യാതനായി. കാന്‍സര്‍ രോഗബാധിതനായി ചികില്‍സയിലായിരുന്നു. മധ്യ ജപ്പാനിലെ ജിഫിയില്‍ 1930 ല്‍ ജനിച്ച ഒസാമ സുസുകി, 1958 ലാണ് സുസുകി മോട്ടോഴ്സില്‍ ചേരുന്നത്. സുസുകി കമ്പനിയുടെ തലപ്പത്ത് 40 വര്‍ഷത്തോളം തുടര്‍ന്നു. 2021ല്‍സ്ഥാനം ഒഴിഞ്ഞശേഷം കമ്പനിയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.സുസുകിയെ ആഗോളബ്രാന്‍ഡാക്കി വളര്‍ത്തുന്നതില്‍ ഒസാമു മുഖ്യപങ്കു വഹിച്ചു.
1980ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സുസുകി, പിന്നീട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളിലൊന്നായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: