തൃശൂര്‍: ചോറിവിടെയും കൂറവിടെയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനില്‍ നിന്നും ക്രിസ്മസിന് കേക്ക് സ്വീകരിച്ച തൃശൂര്‍ മേയര്‍ വര്‍ഗീസിനെ വിമര്‍ശിച്ച് വി.എസ്.സുനില്‍കുമാര്‍. ബിജെപിക്കാര്‍ കേക്ക് കൊടുത്താല്‍ സുനില്‍കുമാര്‍ വാങ്ങില്ലേയെന്ന് ഇതിന് മറുപടിയായി തൃശൂര്‍ മേയര്‍ വര്‍ഗ്ഗീസ്.
കെ. സുരേന്ദ്രന് കൊടുത്ത കേക്ക് വഴി തെറ്റി വന്നതല്ലെന്നും വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ മേയര്‍ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.
തന്നോട് ചോദിച്ചല്ല സുരേന്ദ്രന് വീട്ടിലെത്തിയതെന്ന് സുനില്‍ കുമാറിന് മറുപടിയായി മേയര്‍ എം.കെ. വര്‍ഗ്ഗീസ് പറഞ്ഞു. ക്രിസ്മസ് ദിനത്തില്‍ സ്നേഹം പങ്കിടാന്‍ എത്തിയതിനെ കുറ്റം പറയാനാവില്ല. ബിജെപിക്കാര്‍ കേക്ക് കൊടുത്താല്‍ സുനില്‍കുമാര്‍ വാങ്ങില്ലേയെന്നും എം.കെ. വര്‍ഗ്ഗീസ് ചോദിച്ചു. ഇതുവരെ വി.എസ്.സുനില്‍ കുമാര്‍ എന്നെ കാണാന്‍ എത്തിയിട്ടില്ല. അദ്ദേഹം ഒരിയ്ക്കലും ഇങ്ങിനെ പറയാന്‍ പാടില്ല. ക്രിസ്മസ് ദിനത്തില്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല. ഒരാള്‍ കേക്കുമായി വന്നാല്‍ ഒരിയ്ക്കലും മടക്കിയയ്ക്കില്ല. – എം.കെ. വര്‍ഗ്ഗീസ് പറഞ്ഞു.
സുരേഷ് ഗോപിയ്ക്ക് വേണ്ടി പ്രചരണം നടത്തി എന്ന് തെളിയിക്കട്ടെ. ഞാന്‍ സുനില്‍കുമാറിന്റെ വിമര്‍ശനത്തിന് വില കല്പിക്കുന്നില്ല. ബാലിശമായ വാദമാണിത്. – മേയര്‍ എം.കെ. വര്‍ഗ്ഗീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: