India

അഞ്ച് വര്‍ഷത്തിനുള്ളില്‍ 500,000 തൊഴിലവസരം സൃഷ്ടിക്കാന്‍ ടാറ്റ ഗ്രൂപ്പിനു കഴിയുമെന്ന് ചെയര്‍മാന്‍

Published by

മുംബൈ: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500,000 പുതിയ തൊഴിലവസരം സൃഷ്ടിക്കാന്‍ ടാറ്റ ഗ്രൂപ്പിനു കഴിയുമെന്ന് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കമ്പനിയുടെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത തന്റെ വര്‍ഷാവസാന സന്ദേശത്തിലാണ് അദ്‌ദേഹം ഇക്കാര്യം പറഞ്ഞത്. രത്തന്‍ ടാറ്റയുടെ പാരമ്പര്യത്തിനുള്ള ആദരാഞ്ജലിയാണിതെന്ന് അദ്‌ദേഹം പറഞ്ഞു. വര്‍ഷാവസാന സന്ദേശത്തില്‍, ഉക്രെയ്ന്‍, ഗാസ, സുഡാന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സൈനിക സംഘട്ടനങ്ങളെക്കുറിച്ചും ആഗോള ബിസിനസ് ശൃംഖലയില്‍ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രത്തന്‍ ടാറ്റയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് , അദ്‌ദേഹം വ്യക്തിത്വവും സമഗ്രതയും തന്ത്രപരമായ കാഴ്ചപ്പാടും പുലര്‍ത്തി ഒരു തലമുറയ്‌ക്കായി തങ്ങളുടെ ബിസിനസിനെ രൂപപ്പെടുത്തിയ വ്യക്തിയാണെന്ന് ‘ അനുസ്മരിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by