കോയമ്പത്തൂർ: തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് അണ്ണാമലൈ. സ്വന്തം ശരീരത്തിൽ ആറു തവണ ചാട്ടവാർ കൊണ്ട് അടിച്ചാണ് അദ്ദേഹം പ്രതിഷേധത്തിന്റെ ഭാഗമായുള്ള 48 ദിവസത്തെ വ്രതം ആരംഭിച്ചത്. വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും.
ഡിഎംകെ സർക്കാർ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് ഇന്നലെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അണ്ണാ സർവകലാശാല ക്യാമ്പസിൽ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധം നയിക്കുന്നതിനിടെയാണ് തമിഴനാട് ബിജെപി അദ്ധ്യക്ഷന്റെ പ്രഖ്യാപനം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ബലാത്സംഗത്തിന് ഇരയായത്. 37-കാരനായ പ്രതി ക്യാമ്പസിലെത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു ഒപ്പമുണ്ടായിരുന്ന നാലാം വർഷ പുരുഷ വിദ്യാർത്ഥിയെ മർദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം.
ഗവർണർ ആർ എൻ രവി ഇന്ന് ദൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബിജെപി സംഘം നേരിട്ട് കണ്ടു വിഷയത്തിൽ പരാതി നൽകും. അണ്ണാമലൈയുടെ നേതൃത്വത്തിൽ ആരംഭിച്ച ഷെയിം ഓണ്‍ യു സ്റ്റാലിന്‍ (#ShameonyouStalin) എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡായതോടെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രതിയ്‌ക്കെതിരെ നടപടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: