മെല്‍ബണ്‍: കരിയറിലെ ആദ്യ രാജ്യാന്തര മത്സരം കളിക്കാനിറങ്ങിയ 19 വയസ്സുകാരന് ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് ആയിരുന്നു ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയുടെനാലാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ താരം.
ആദ്യ ടെസ്റ്റില്‍ 65 പന്തില്‍ നിന്ന് 60 റണ്‍സടിച്ച് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം സാം കാഴ്ചവെച്ചു. എന്നാല്‍ അര്‍ധ സെഞ്ച്വറിയെക്കാള്‍ ബുംറയ്ക്കെതിരെ തകര്‍പ്പന്‍ സ്കോര്‍ നേടിയതും വിരാട് കോഹ്ലിയുമായി തര്ക്കിച്ചതുമായിരുന്നു ശ്രദ്ധേയമായത്.
ബുംറയുടെ ഒരു ഓവറില്‍ 18 റണ്‍സടിച്ചതാണ് ഏറ്റവും വലിയ ചര്‍ച്ചയായി. ഒരു റിവേഴ്സ് സ്കൂപ്പ് സിക്സും രണ്ട് ഫോറുകളും ഉള്‍പ്പെടുന്ന ഓവര്‍. മൂന്ന് വര്‍ഷത്തിനിടയില്‍ ടെസ്റ്റില്‍ ബുംറയുടെ പന്തില്‍ സിക്സടിച്ച ആദ്യ ബാറ്റ്സ്മാനായി സാം കോണ്‍സ്റ്റാസ് ഇടം പിടിച്ചു.
ക്രീസിലെ ഓട്ടത്തിനിടെയില്‍ കോഹ്ലിയുമായുമായി സാം കൂട്ടിയിടിച്ചു. കോഹ്ലിസംഭവം അവഗണിച്ച് മുന്നോട്ട് പോയെങ്കിലും, കോണ്‍സ്റ്റാസ് ഇത് ചോദ്യം ചെയ്തു. കോഹ്ലിയും വിട്ടുകൊടുത്തില്ല. ഓസ്ട്രേലിയന്‍ യുവ താരത്തിന് മറുപടി നല്കി. തര്‍ക്കം രൂക്ഷമായപ്പോള്‍ ഓസ്ട്രേലിയന്‍ താരം ഉസ്മാന് ഖവാജയും അംപയര്‍മാരും ഇടപെട്ട് ഇരുവരെയും സമാധാനിപ്പിച്ചു. കോഹ്ലിക്കെതിരെ മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: