India

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഡിമാന്‍ഡ് ചൈനയെ മറികടന്നു, 2025ല്‍ 3.2% വര്‍ദ്ധിക്കും

Published by

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകത ചൈനയെ മറികടന്നതായി എസ് ആന്റ് പി ഗ്ലോബല്‍ കമ്മോഡിറ്റി ഇന്‍സൈറ്റ്സിന്റെ റിപ്പോര്‍ട്ട്. 2024 ലെ ആദ്യ 10 മാസങ്ങളില്‍, ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകത പ്രതിദിനം 180,000 ബാരലാണ്. അതേ കാലയളവില്‍ ചൈനയുടേത് 148,000 ബാരലും. ഈ പ്രവണത 2025 വരെ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ റിഫൈനറികള്‍ വര്‍ദ്ധന മുതലാക്കാന്‍ വിപുലീകരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നു. റിപ്പോര്‍ട്ടനുസരിച്ച്, 2025-ല്‍ ഇന്ത്യയുടെ എണ്ണ ആവശ്യം 3.2% വര്‍ദ്ധിക്കും.
ഏകദേശം ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്റഗ്രേറ്റഡ് റിഫൈനറി കോംപ്ലക്‌സ് കമ്മീഷന്‍ ചെയ്യും. രാജസ്ഥാനിലെ ബലോത്രയിലുള്ള എച്ച്പിസിഎല്‍ രാജസ്ഥാന്‍ റിഫൈനറി ലിമിറ്റഡിന് 83% ഇറക്കുമതി ചെയ്ത ഇടത്തരം ക്രൂഡിന്റെയും ആഭ്യന്തര ക്രൂഡിന്റെയും മിശ്രിതം സംസ്‌കരിക്കാന്‍ ശേഷിയുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by