തിരുവനന്തപുരം:വര്‍ക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി
അന്‍ഷാദ് ആണ് തിരയില്‍പ്പെട്ടത്.
പാപനാശം ബീച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ് ഗാര്‍ഡുകളാണ് രക്ഷപ്പെടുത്തിയത്.കുട്ടിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു എന്നാല്‍ ഓക്സിജന്‍ അളവ് കുറവായതിനാല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൊല്ലത്തു നിന്നും സുഹൃത്തുക്കളായ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ആണ് ഉച്ചയ്ക്ക് ശേഷം 3.30ഓടെ വര്‍ക്കല പാപനാശം ബീച്ചില്‍ എത്തിയത്. ഇതില്‍ ഒരാളാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: