Kerala

4 വർഷം കാവ്യ മാധവന്റെ ഡ്രൈവറായിരുന്നവെന്ന പള്‍സർ സുനിയുടെ മൊഴി ദിലീപിനെ കുടിക്കിയേക്കുമെന്ന് ബൈജു കൊട്ടാരക്കര

പൾസർ സുനിയുടെ മൊഴികൾ കേസിൽ ദിലീപിന് കൂടുതൽ കുരുക്കാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ടിവി എന്ന തന്റെ ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

Published by

കൊച്ചി: പൾസർ സുനിയുടെ മൊഴികൾ കേസിൽ ദിലീപിന് കൂടുതൽ കുരുക്കാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ടിവി എന്ന  ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

“കാവ്യ മാധവന്റെ ഡ്രൈവറായി താൻ നാലര വർഷം ജോലി ചെയ്തിരുന്നുവെന്ന് പൾസർ സുനി കോടതിയിൽ പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ. അതുമാത്രമല്ല സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമെല്ലാം പൾസർ സുനിയെ തനിക്ക് അറിയുകയേ ഇല്ല, യാതൊരു ബന്ധവുമില്ല എന്നൊക്കെ പറഞ്ഞ ദിലീപിനും അഭിഭാഷകർക്കുമെല്ലാം പൾസർ സുനിയുടെ ഈ തുറന്ന് പറച്ചിൽ വലിയ ആഘാതമായി മാറുമെന്നാണ് മനസിലാകുന്നത്. ഏതാണ്ട് ആറായിത്തിതൊള്ളായിരത്തോളം ഇൻക്രിമിനേറ്റിങ് ചോദ്യങ്ങളാണ് അവിടെ ചോദിച്ചിട്ടുള്ളത് എന്നാണ് അറിയാൻ കഴിഞ്ഞത്. “- ബൈജു കൊട്ടാരക്കര പറയുന്നു.

ഇതിനിടെയാണ് സംവിധായകന്‍ പി ബാലചന്ദ്രകുമാറിന്റെ മരണം സംഭവിച്ചത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡിസംബര്‍ 12നായിരുന്നു അന്ത്യം. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു പി ബാലചന്ദ്രകുമാർ.

​നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ വഴിത്തിരിവായത്. കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിചാരണ പുരോഗമിക്കുകയാണ് . ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാക്കി കേസ് വിധി പറയാൻ മാറ്റിയേക്കും.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അടക്കം 9 പ്രതികളാണ് ഉള്ളത്. പൾസർ സുനിയാണ് ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.കേസിൽ നേരത്തെ 89 ദിവസത്തോളം ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക