ബെംഗളൂരു: മൈസൂരു റോഡിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നൽകാൻ തീരുമാനവുമായി മൈസൂരു സിറ്റി കോർപ്പറേഷൻ കൗൺസിൽ. മുഡ അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ലക്ഷ്മി വെങ്കിട്ടരമണസ്വാമി ക്ഷേത്രം മുതൽ ഔട്ടർ റിംഗ് ജംഗ്ഷൻ വരെയുള്ള കെആർഎസ് റോഡിന്റെ ഒരു ഭാഗത്തിന് സിദ്ധരാമയ്യ ആരോഗ്യ മാർഗ എന്ന് പേര് നൽകാനായിരുന്നു നിർദേശം.
എന്നാൽ കെആർഎസ് റോഡിന്റെ പേരുമാറ്റുന്നത് അപലപനീയമാണെന്ന് ജെഡിഎസ് വിമർശിച്ചു. നിലവിൽ സിറ്റി കോർപ്പറേഷനിൽ തിരഞ്ഞടുക്കപ്പെട്ട ബോർഡോ അംഗങ്ങളോ ഇല്ല. കോൺഗ്രസ് സർക്കാർ തന്നെ നിയമിച്ച ഉദ്യോഗസ്ഥരാണ് സിദ്ധാരമയ്യയുടെ പേരു നൽകാനുള്ള തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ പേര് റോഡിന് നൽകുന്നത് മൈസൂരുവിന്റെ ചരിത്രത്തിനോട് ചെയ്യുന്ന നീതികേട് ആണെന്നും ജെഡിഎസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: