വിട പറയാന്‍ മനസ്സില്ല സാറേ… ക്ഷമിക്കുക…. തിരക്കഥാകൃത്തായും സാഹിത്യകാരനായും സംവിധായകനായും തുടങ്ങി എല്ലാ മേഖലകളിലും വിജയിച്ചു കയറിയ വ്യക്തിത്വമാണ് എം ടി വാസുദേവൻ നായർ. സാഹിത്യ മേഖലയിലെ എം ടി വാസുദേവൻ നായരുടെ വിജയങ്ങൾ അദ്ദേഹത്തിന്റെ മാത്രമായി കണക്കാക്കാൻ ആകില്ല. അത് മലയാളിയുടെ, മലയാളഭാഷയുടെ വിജയം കൂടിയാണ്. വിട പറഞ്ഞ് അയക്കേണ്ടത് സാധാരണ മനുഷ്യരെയാണെന്ന് താൻ വിശ്വസിക്കുന്നു. എംടിയോട് വിടപറയേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ കൃതികളോടൊപ്പം സിനിമയോടൊപ്പം ഇനിയും പല നൂറു വർഷങ്ങൾ എംടി ജീവിക്കും’ -കമൽ ഹാസൻ വികാരാതീതനായി പറഞ്ഞു നിർത്തി.
‘എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നവർക്കും എഴുത്തുകാരനാണെന്ന് സ്വയം വിചാരിക്കുന്നവർക്കും ലോകം എഴുത്തുകാരനാണെന്ന് അംഗീകരിച്ചവരും എം ടി വാസുദേവൻ നായരുടെ കൃതികളെ മാതൃകയാക്കുന്നു. അദ്ദേഹത്തിന്റെ സൃഷ്‌ടികൾ ഏതൊരു കലാകാരനും അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും അസൂയയും തോന്നുന്നതിന് കാരണമാകും. പത്തൊമ്പതാമത്തെ വയസിലാണ് മലയാള ചിത്രമായ കന്യാകുമാരിയിൽ ഞാൻ അഭിനയിക്കുന്നത്. ആ സമയങ്ങളിൽ എംടി വാസുദേവൻ നായരുടെ കൃതികളെക്കുറിച്ച് ഉൾക്കൊള്ളാനുള്ള ത്രാണി എനിക്കില്ലായിരുന്നു. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള മലയാള ഭാഷയിലുള്ള അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.
എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്.
പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.മഹാനായ എഴുത്തുകാരന് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. കമല്‍ഹാസന്‍ അനുശോചന സന്ദേശത്തില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക