കൊൽക്കത്ത : മലയാളത്തിന്റെ അഭിമാനം എം ടി വാസുദേവൻ നായരുടെ വേർപാടിൽ അനുശോചിച്ച് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്.
ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എംടിവാസുദേവൻ നായർ സി.വി ആനന്ദബോസ് പറഞ്ഞു. കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ പകർത്തി വായനക്കാരെ വിസ്മയിപ്പിച്ച കഥകളുടെ പെരുന്തച്ചനായിരുന്നു അദ്ദേഹം.
വിജയിച്ചവരേക്കാൾ പരാജയപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമാണ് എംടിയുടെ ഏറ്റവും ശക്തരായ കഥാപാത്രങ്ങൾ എന്നും അദ്ദേഹം ഓർമ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: