India

ഹിന്ദു മതത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ബഹുമാനം ഇസ്ലാം മതത്തിൽ ഇല്ല : മുസ്ലീം യുവതിയും, മക്കളും ഹിന്ദുമതം സ്വീകരിച്ചു

Published by

ലക്നൗ : ഉത്തര് പ്രദേശിലെ ലളിത്പൂര് ജില്ലയില് മുസ്ലീം യുവതി മക്കൾക്കൊപ്പം ഹിന്ദുമതം സ്വീകരിച്ചു. ഹിന്ദു മതത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന ബഹുമാനം മുസ്ലീം മതത്തിൽ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷഹനാസ് ബാനോ മക്കളായ പെൺമക്കളായ മൻഷ, അഫ്രീൻ, ആലിയ, മകൻ ജനീദ് എന്നിവർ ഹിന്ദുമതം സ്വീകരിച്ചത്.

ഷെഹ്‌നാസ് ബാനോയുടെ പേര് സഞ്ജന എന്ന് പുനർനാമകരണം ചെയ്തു . ഒപ്പം മക്കൾക്കും ഹിന്ദു നാമങ്ങൾ നൽകി . . തനിക്ക് മാന്യമായ ജീവിതം നയിക്കുന്നതിനും സാമൂഹിക സ്വീകാര്യതയ്‌ക്കുമുള്ള സുപ്രധാന ചുവടുവയ്പാണിതെന്ന് യുവതി പറഞ്ഞു.

മതം മാറുന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം ജില്ലാ മജിസ്‌ട്രേറ്റ് നൽകിയിരുന്നു . മതപരിവർത്തനത്തിന് ശേഷം തനിക്കും കുടുംബത്തിനും പുതിയ ജീവിതവും ആദരവും ലഭിക്കുമെന്ന് സഞ്ജന വിശ്വസിക്കുന്നു. ഈ തീരുമാനം സമൂഹത്തിന് മാതൃകയാണെന്നും മതം മാറാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും ഇത് പൂർണ്ണമായും സ്വമേധയാ എടുത്ത തീരുമാനമാണെന്നും അവർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by