തൃശൂര്‍: പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ കരോള്‍ ഗാനാലാപനം തടസപ്പെടുത്തിയ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. ചാവക്കാട് എസ്.ഐ വിജിത്താണ് വിവാദത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ചത്.
ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്. സിപിഎം ഉള്‍പ്പെടെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ചാവക്കാട് പാലയൂര്‍ പള്ളിയില്‍ രാത്രിയില്‍ കരോള്‍ ഗാനാലാപനം മൈക്കില്‍ നടത്തുന്നത്് എസ്.ഐ തടഞ്ഞിരുന്നു.
മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ക്രിസ്തുമസ് തിരുകര്‍മ്മങ്ങള്‍ക്ക് എത്താനിരിക്കെയാണ് എസ്‌ഐ പരിപാടി തടഞ്ഞത്. പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥ കേന്ദ്രത്തില്‍ എല്ലാ വര്‍ഷവും തിരുകര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി കാരോള്‍ ഗാനങ്ങള്‍ ഇടവക അംഗങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇത്തവണയും അതിനായി സ്‌റ്റേജ് കെട്ടി തയാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കിലും എസ് ഐ അനുവദിച്ചില്ല. കരോള്‍ ഗാനത്തിനായി വേദിയില്‍ ഒരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.
പൊലീസ് നിപാട് അറിയിച്ചതിന് പിന്നാലെ കരോള്‍ ഗാന പരിപാടി ഉപേക്ഷിച്ചതായി ഇടവക ട്രസ്റ്റി അംഗങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: