തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യത്യസ്ത സംഭവങ്ങളില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
കൂട്ടുകാരുമൊത്ത് കുളക്കാനിറങ്ങിയവരെയാണ് തിരിയില്‍പ്പെട്ട് കാണാതായത്. സെന്റ് ആന്‍ഡ്രൂസ്, മര്യനാട്, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് മൂന്നുപേരെ കാണാതായത്. രാവിലെ പത്തു മണിയോടെ സെന്റ് ആന്‍ഡ്രൂസില്‍ മൂന്നു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ നെവിനെയാണ് ആദ്യം കാണാതായത്.
മര്യനാട് സ്വദേശി ജോഷ്വോയെ ഉച്ചയ്ക്കാണ് കടലില്‍ കാണാതായത്. അഞ്ചുതെങ്ങില്‍ തിരയില്‍പ്പെട്ട് കടയ്ക്കാവൂര്‍ സ്വദേശി അരുണിനെയാണ് കാണാതായത്. തീര പൊലീസും മത്സ്യതൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മൂന്നുപേരില്‍ ഒരാളെ മാത്രമാണ് വൈകിട്ടോടെ കണ്ടെത്താനായത്. മര്യനാട് കടലില്‍ കാണാതായ ജോഷ്വോയുടെ(19) മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യതൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: