തൃശൂര്‍ : ചാവക്കാട് പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി. പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടാന്‍ തയ്യാറെടുത്തെങ്കിലും മൈക്കിലൂടെ പാടാന്‍ പൊലീസ് അനുവദിച്ചില്ലെന്ന് പള്ളിക്കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്നും തൂക്കിയെടുത്ത് എറിയുമെന്നും ചാവക്കാട് എസ്.ഐ വിജിത്ത് ഭീഷണിപ്പെടുത്തിയെന്നും പരാതി. മാത്രമല്ല, ചരിത്രത്തില്‍ ആദ്യമായി കരോള്‍ ഗാനം പള്ളിയില്‍ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.
സിറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പള്ളിയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിന്റെ പേടിപ്പിക്കല്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് കമ്മിറ്റിക്കാര്‍ കാര്യം പറഞ്ഞു. എസ്‌ഐക്കു ഫോണ്‍ നല്‍കാന്‍ സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്‌ഐ സംസാരിക്കാന്‍ തയാറായില്ല. തുടര്‍ന്നു സുരേഷ്‌ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. പക്ഷേ കരോള്‍ ഗാനാലാപനത്തിന് അനുമതി നല്‍കാന്‍ പൊലീസ് തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക