തൃശൂര്‍: നാടുകടത്തിയ ഉത്തരവ് നിലനില്‍ക്കെ തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. ആളൂര്‍ വെള്ളാഞ്ചിറ സ്വദേശി തച്ചംപിള്ളി വീട്ടില്‍ നിഖില്‍ എന്ന ഇല നിഖില്‍ (36) ആണ് പിടിയിലായത്.
കഴിഞ്ഞ ഏപ്രിലില്‍ ഒരു വര്‍ഷത്തേക്ക് തൃശൂര്‍ ജില്ലയില്‍നിന്നും നാടുകടത്തപ്പെട്ട നിഖില്‍ ഉത്തരവ് ലംഘിച്ച് കൊരട്ടി കുന്നപ്പിള്ളി ദേവരാജഗിരി അമ്പലപരിസരത്ത് എത്തുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്.
വധശ്രമം, വ്യാജമദ്യ വില്‍പ്പന, ചന്ദനക്കടത്ത്, കഞ്ചാവ് വില്‍പ്പന എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ് നിഖില്‍. കൊരട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: