ന്യൂഡൽഹി ; അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ രേഖകളും തയ്യാറാക്കി നൽകിയ കേസിൽ 11 പേർ അറസ്റ്റിൽ . ആധാർ ഓപ്പറേറ്റർമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ അറസ്റ്റിലായവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൗത്ത് ഡൽഹി ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു.
വ്യാജ വെബ്‌സൈറ്റുകളും മറ്റ് ഡിജിറ്റൽ മാധ്യമങ്ങളും ഉപയോഗിച്ച് അനധികൃത നുഴഞ്ഞുകയറ്റക്കാർക്കായി ഇവർ രേഖകൾ തയ്യാറാക്കുകയായിരുന്നു. വ്യാജ വോട്ടർ കാർഡുകളും ആധാർ കാർഡുകളും നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും സാമഗ്രികളും പോലീസ് കണ്ടെടുത്തു. ഡൽഹിയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്, അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ പൗരന്മാരാക്കി മാറ്റാനുള്ള ഗൂഢാലോചനയായിരുന്നു ഇത്.
വനത്തിലൂടെയും ട്രെയിനുകളിലൂടെയുമാണ് ബംഗ്ലാദേശികൾ ഇന്ത്യയിലേക്ക് കടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഡൽഹിയിലെത്തിയ ശേഷം, ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ രേഖകൾ വ്യാജരേഖകൾ സ്വന്തമാക്കും. ഇതിലൂടെ നിയമപരിരക്ഷ ലഭിക്കുക മാത്രമല്ല, തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയും ലഭിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: