ലാഹോര്‍: രണ്ടാമതൊരു വിവാഹത്തിന് ആഗ്രഹിക്കുന്നില്ലെന്ന് പാക് ക്രിക്കറ്റ് താരം അഹ്‌മദ് ഷെഹ്‌സാദ് . തന്റെ വിവാഹജീവിതത്തിൽ ഏറെ സംതൃപതിയുണ്ടെന്നും ഷെഹ്സാദ് പറഞ്ഞു.
“ഞാൻ വിവാഹിതനാണ്. എന്റെ ഭാര്യയിൽ ഞാൻ വളരെ സന്തുഷ്ടനുമാണ്, ഞങ്ങൾക്ക് രണ്ട് കുട്ടികളുണ്ട്. മതപരമായി നാല് തവണ വിവാഹം കഴിക്കുന്നത് സാധ്യമാണ്, പക്ഷേ എനിക്ക് എന്റെ ഭാര്യയോടൊപ്പമുള്ള ജീവിതം മതി,” ഷെഹ്‌സാദ് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2015ൽ തന്റെ ബാല്യകാല സുഹൃത്തായ സന അഹമ്മദിനെ വിവാഹം കഴിച്ച ഷെഹ്‌സാദ്, പങ്കാളിയോട് സത്യസന്ധത പുലർത്തുന്നത് പ്രധാനമാണെന്നും പറയുന്നു. നിങ്ങളുടെ ഇണ നല്ലവളാണെങ്കിൽ, നിങ്ങൾ അവരെയും വിലമതിക്കണം, പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ മതം നിങ്ങളെ അനുവദിച്ചാലും, അത് ഹൃദയം തകർക്കുന്നതിന് തുല്യമാണ്. എന്നാല്‍ തെറ്റായ വഴിയിലൂടെയാണ് നിങ്ങള്‍ നീങ്ങുന്നതെന്ന തോന്നലുണ്ടെങ്കില്‍ കഴിയുന്നത്ര പെട്ടെന്ന് രണ്ടാം വിവാഹം കഴിക്കണമെന്നും ഷെഹ്‌സാദ് പറഞ്ഞു.
നിലവിൽ ഷെഹ്‌സാദ് പാകിസ്ഥാൻ ദേശീയ ടീമിൽ അംഗമല്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവരണങ്ങളും വിമര്‍ശനങ്ങളുമായി നിലവില്‍ യുട്യൂബില്‍ സജീവമാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക