ആലപ്പുഴ :ആറാട്ടുപുഴയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വയോധിക ദാരുണമായി കൊല്ലപ്പെട്ടു. തകഴി അരയന്റെചിറയില്‍ സ്വദേശി കാര്‍ത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയാടെയാണ് സംഭവമുണ്ടായത്.
മകന് പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്ത്യായനി.വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയായിരുന്നു.
മകനും ചെറു മക്കളും പുറത്ത് പോയ സമയത്തായിരുന്നു തെരുവ് നായ ആക്രമണം.വീട്ടില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധയില്‍ പെട്ടപ്പോഴേക്കും നായ കാര്‍ത്ത്യായനി അമ്മയെ കടിച്ചുകുടഞ്ഞിരുന്നു. മുഖം നായ കടിച്ചെടുത്ത നിലയിലാണ്. ഒരു കണ്ണ് മാത്രമാണ് മുഖത്ത് അവശേഷിക്കുന്നത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സ്ഥലത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: