പാരിസ് : ഇസ്ലാമിക ഭീകരവാദത്തിന് കടിഞ്ഞാണ്‍ ഇടാന്‍ പരിശ്രമിക്കുന്ന ഫ്രാന്‍സില്‍ ചൊവ്വാഴ്ച വിനോദ സഞ്ചാരികളുടെ ആകര്‍ഷണമായ ഈഫല്‍ ഗോപുരത്തിന് തീപ്പിടിച്ചു. ഏകദേശം 12,000 വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു.
ക്രിസ്മസിന്റെ തലേനാളുണ്ടായ അഗ്നിബാധ മറ്റൊരു ഭീകരാക്രമണമോ എന്ന ആശങ്കയിലാണ് ഫ്രാന്‍സ്. ഒന്നും രണ്ടും നിലകള്‍ക്കിടയിലെ എലിവേറ്ററിലെ ഷാഫ്റ്റിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ ഫോഴ്സ് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പക്ഷെ തീ കെടുത്താനായിട്ടില്ല.
എലിവേറ്ററിന്റെ കേബിള്‍ കൂടുതല്‍ ചൂടായതുമൂലമുണ്ടായ സാങ്കേതികത്തകരാറാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് പറയുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: