ലക്നൗ : അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം എന്ന പേരിൽ അക്രമങ്ങൾ അഴിച്ചുവിട്ട പ്രതികളിൽ നിന്ന് 12 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം ഈടാക്കും . 69 പ്രതികൾക്കെതിരെ മീററ്റ് ഡിവിഷൻ ക്ലെയിം ട്രിബ്യൂണലാണ് വിധി പ്രസ്താവിച്ചത് .
പ്രതിഷേധത്തിനിടെ ജനക്കൂട്ടം സർക്കാർ, സ്വകാര്യ വാഹനങ്ങൾ നശിപ്പിക്കുകയും ജട്ടാരിക്ക് സമീപം ട്രെയിനും പോലീസ് പോസ്റ്റിനും തീ വയ്‌ക്കുകയും ചെയ്തു.തപ്പാലിലും 12 ബസുകൾ കത്തിച്ചു. ഈ കേസിൽ 30ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. സംഘർഷത്തിൽ ഡെപ്യൂട്ടി എസ്പി ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കും പരിക്കേറ്റു
ഓരോ പ്രതിയും 17,000 രൂപ പിഴയായി കെട്ടിവയ്‌ക്കണമെന്നാണ് മീററ്റ് ഡിവിഷൻ ക്ലെയിംസ് ട്രൈബ്യൂണൽ (ട്രിബ്യൂണൽ) കമ്മീഷണർ അലോക് പാണ്ഡെയുടെ നിർദേശം. യുപി റിക്കവറി ഓഫ് ഡാമേജ് ടു പബ്ലിക് ആൻഡ് പ്രൈവറ്റ് പ്രോപ്പർട്ടി ആക്ട് 2020 പ്രകാരമാണ് ഈ തീരുമാനം .
അലിഗഡിലെ ഈ അക്രമത്തിന് ശേഷം 66 പ്രതികളെ തിരിച്ചറിയുകയും മറ്റ് 450 അജ്ഞാത പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക