ന്യൂദല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യനെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. തമിഴ്നാട് സ്വദേശിയായ അദ്ദേഹം 2023 ജൂണിലാണ് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചത്. കമ്മിഷന്‍ അധ്യക്ഷനായിരുന്ന മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കാലാവധി കഴിഞ്ഞതിനാല്‍ ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് എന്‍എച്ച്ആര്‍സി അംഗം വിജയഭാരതി സയാനി കമ്മിഷന്‍ ആക്ടിങ് അധ്യക്ഷയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: