Kerala

കെ റഫീഖ് സി പി എം വയനാട് ജില്ലാ സെക്രട്ടറി

പി ഗഗാറിന്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി റഫീഖ് ഈ പദവിയിലെത്തിയത്

Published by

വയനാട് : കെ റഫീഖ് സി പി എം വയനാട് ജില്ലാ സെക്രട്ടറി. ജില്ലാ സമ്മേളനത്തിലാണ് ഡി വൈ എഫ് ഐ നേതാവ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

പി ഗഗാറിന്‍ സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി റഫീഖ് ഈ പദവിയിലെത്തിയത്.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ഗഗാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.എന്നാല്‍ സമ്മേളനത്തില്‍ ഗഗാറിന്‍ തന്നെ തുടരുമെന്ന ധാരണ ആണുണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by