കൊച്ചി: നിയമത്തിനും ചട്ടത്തിനും അനുസരിച്ചുള്ള തീരുമാനമായിരിക്കും കരുതലും കൈത്താങ്ങും അദാലത്തില്‍ എടുക്കുക യെന്നു മന്ത്രി പി രാജീവ്. സാധാരണക്കാരുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ഏതെങ്കിലും നിയമവും ചട്ടവും തടസ്സമാകുന്നു എന്നു കണ്ടാല്‍ മാറ്റം വരുത്താന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭരണസംവിധാനം കാര്യക്ഷമമായി അതിവേഗതയില്‍ സേവനങ്ങള്‍ നല്കുകയാണെങ്കില് ഇത്തരം അദാലത്തുകളുടെ ആവശ്യമില്ല. മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ആ സംവിധാനത്തിന്റെ ഭാഗം മാത്രമാണ്. ഉദ്യോഗസ്ഥരാണു സര്‍ക്കാര്‍ സംവിധാനം ചലിപ്പിക്കേണ്ടത്. എന്നാല്‍ പലപ്പോഴും ഉദ്ദേശിച്ച വേഗത്തില്‍ കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണു ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നതെന്നും മന്ത്രി പറഞ്ഞു . ജനങ്ങള്‍ക്ക് അനുകൂലമായി ചട്ടങ്ങളെ വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: