കോട്ടയം: സിപിഎമ്മിന്റെ ദൗര്‍ബല്യം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിച്ചായന് പണ്ടേ ബോധ്യപ്പെട്ടതാണ് . ഇടയ്ക്കിടക്ക് അദ്ദേഹം അതു പറഞ്ഞു കൊണ്ടേയിരിക്കും. പക്ഷെ, ആരു ചെവിക്കൊള്ളാന്‍! പാര്‍ട്ടി ബൂര്‍ഷ്വാമൂല്യങ്ങളുടെ സ്വാധീനത്തില്പ്പെടുന്നതാണ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്കു കാരണമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസവും പറഞ്ഞത്. എന്നാല്‍ അതൊന്നും ആകാശം ഇടിഞ്ഞുവീഴുന്ന പോലെ പ്രചരിപ്പിക്കേണ്ട വാര്‍ത്തയല്ലെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടിത ശക്തിയില്‍ ബലഹീനതയും ചോര്‍ച്ചയും ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോകസഭ മണ്ഡലങ്ങളിലും വര്‍ഗീയശക്തികള്‍ പ്രബലരായ ഉയര്‍ന്നു വന്നിരിക്കുന്നുവെന്ന കണ്ടെത്തലാണ് ഇത്തവണത്തെ വെളിപാടുകളില്‍ പ്രധാനം. അവര്‍ക്ക് എവിടെ നിന്നാണ് ഈ ശക്തി കിട്ടുന്നത് എന്ന് അത്ഭുതം കൂറുകയും ചെയ്യുന്നുണ്ട് അദ്ദേഹം. നമ്മുടെ കണ്മുന്നിലൂടെ അവര്‍ നമ്മുടെ കുടുംബത്തിലും അയല്പക്കത്തും വരെ നുഴഞ്ഞുകയറുന്നുവത്രെ! അത് പാര്‍ട്ടിയുടെ ദൗര്‍ബല്യം തന്നെ എന്ന തിരിച്ചറിവ് ഒരു ഒന്നൊന്നര തിരിച്ചറിവാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: