കോട്ടയം: കോട്ടയം ജില്ലയിലെ 31 പോലീസ് സ്റ്റേഷന്‍ പരിധിയിലും വയോജനങ്ങള്‍ക്കായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അധ്യക്ഷനായി സീനിയര്‍ സിറ്റിസണ്‍ വോളന്ററി കമ്മിറ്റി നിലവില്‍ വന്നു. ബീറ്റ് ഓഫീസര്‍, വനിതാ പോലീസ് ഓഫീസര്‍, ആശാവര്‍ക്കര്‍, ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, വയോജന സമിതി പ്രതിനിധികള്‍ തുടങ്ങി 15 അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. എല്ലാമാസവും കമ്മിറ്റി യോഗം ചേരും. അയല്‍ക്കാരന്‌റെ ഫോണ്‍ നമ്പറടക്കം മുതിര്‍ന്ന പൗരന്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ പൊലീസ് സ്റ്റേഷനില്‍ അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കും. അഡീഷണല്‍ എസ്പി വിനോദ് പിള്ളയാണ് ജില്ലയിലെ നോഡല്‍ ഓഫീസര്‍. വയോജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ടെത്തി പരിഹാരമുണ്ടാക്കുകയാണ് സീനിയര്‍ സിറ്റിസണ്‍ വോളന്ററി കമ്മിറ്റിയുടെ ചുമതല. സ്വത്ത് തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വേണ്ടിവന്നാല്‍ കളക്ടറുടെ ഇടപെടല്‍ ലഭ്യമാക്കും.
ജില്ലാ പോലീസ് പോലീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും വയോജനങ്ങളുടെ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക