പാലക്കാട് : പാലക്കാട് സ്‌കൂളില്‍ നടന്ന ക്രിസ്മസ് കരോള്‍ തടഞ്ഞതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന് സംശയമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും കരോള്‍ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ ശകതമായ നടപടി വേണം.
അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവ സമൂഹം ബിജെപിയുമായി അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിന് പിന്നില്‍. ബിഷപ്പുമാന്‍ ളോഹയിട്ട ഭീകരന്മാര്‍ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മൂന്നുമാസത്തിനകം ഇയാളെ കോണ്‍ഗ്രസ് മാലയിട്ടു സ്വീകരിച്ചുവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക