India

അയ്യപ്പസന്നിധിയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു : 9 അയ്യപ്പഭക്തർക്ക് ഗുരുതര പരിക്ക്

Published by

ഹൂബ്ലി : ഉറങ്ങുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് അയ്യപ്പഭക്തർക്ക് പരിക്ക് . ഇന്നലെ രാത്രി ഒരു മണിയോടെ നഗരത്തിലെ അച്ചവൻ കോളനിയിലെ ഈശ്വര ക്ഷേത്രത്തിനു സമീപത്തെ അയ്യപ്പ സന്നിധിയിലായിരുന്നു അപകടം . പരിക്കേറ്റ എട്ട് അയപ്പഭക്തരുടെ നില അതീവ ഗുരുതരമാണ്.

ചെറിയ മുറിയിൽ ഒമ്പത് അയ്യപ്പ ഭക്തരാണ് ഉറങ്ങാൻ ഉണ്ടായിരുന്നത് . ഇതിനിടെ ഒരു അയ്യപ്പ ഭക്തന്റെ കാൽ വിളക്കിൽ തട്ടി സിലിണ്ടറിലേയ്‌ക്ക് മറിയുകയായിരുന്നു. തുടർന്നാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. റെഗുലേറ്റർ പൈപ്പിൽ നിന്ന് ചെറിയ വാതക ചോർച്ചയുണ്ടായിരുന്നതായും സൂചനയുണ്ട്.

രാത്രി ഒരു മണിയോടെ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മിക്കവർക്കും 75 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.ശബരിമലയിൽ എത്താനായി മാലയിട്ട് വ്രതം നോൽക്കുകയായിരുന്നു ഇവർ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക